പള്ളിയിൽ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഇളയിടം സ്വദേശി സക്കീര്‍ കൊപ്ലിക്കണ്ടിയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ പള്ളിയിൽ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അല്‍ഖലീജ് ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പരേതനായ വരിക്കോളി സൂപ്പിയുടെയും സാറയുടെയും മകനാണ് സക്കീര്‍. ഭാര്യ: ഷഹനാസ്, മക്കള്‍: സന ഫാത്തിമ, ഷെന്‍സ മറിയം.