Asianet News MalayalamAsianet News Malayalam

ലോറി മറിഞ്ഞ് തീപിടിച്ച് ദാരുണ അപകടം; പ്രവാസി മലയാളി മരിച്ചു

അപകടത്തിൽ ലോറി പൂർണമായും കത്തി നശിച്ചു. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്.

malayali expatriate died in accident rvn gulf news
Author
First Published Sep 17, 2023, 4:30 PM IST

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. 

യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ (ശനിയാഴ്ച്ച) രാത്രിയാണ് അപകടമുണ്ടായത്. ജിദ്ദയില്‍ നിന്ന് 234 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ലോറി പൂർണമായും കത്തി നശിച്ചു. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Read Also -  റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീപടര്‍ന്നു, ചെറിയ അശ്രദ്ധ മൂലം ദാരുണ അപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50)  മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്.

വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 'കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിക്കാനായില്ല. ഇതോടെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തെരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്‍കി'- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഈ മാസം 13ന് രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം വൈകിയതോടെ സംസ്‌കാര ചടങ്ങും വൈകി. സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios