പെരിന്തൽമണ്ണ സ്വദേശി യുഎഇയിൽ നിര്യാതനായി. ന്യൂമോണിയ ബാധയെ തുടർന്ന് അൽ ഐൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.
അൽഐൻ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം എറാന്തോട് സ്വദേശി മുഹമ്മദ് ശരീഫ് കുന്നനാത് (62) ആണ് അൽ ഐനിൽ നിര്യാതനായത്. ന്യൂമോണിയ ബാധയെ തുടർന്ന് അൽ ഐൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.
അൽ ഫോഹയിൽ അറബി വീട്ടിൽ തബ്ബാക്ക് ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: സീനത്ത് നുസ്രത്ത്, മക്കൾ: ഇബ്രാഹിം, ഇർഷാദ്, ഹന്നത്ത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


