പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചിറ്റൂർ ലങ്കേശ്വരം ഗ്രാമം ശ്രീ. മണിയുടെ മകൻ സുധിൻ (51) ആണ് കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിലെ അൽമുല്ല കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശ്രീകലയാണ് ഭാര്യ. ദീപക് സുധീൻ ഏക മകനാണ്. പാലക്കാട് അസോസിയേഷൻ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.