ഇദ്ദേഹം ഓടിച്ച കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. 

അബുദാബി: വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. അബുദാബിയിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട്‌ വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൻ സുബൈർ എന്ന ബാബു (42) മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുബൈർ ഓടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. മാതാവ് :ഖദീജ. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്. അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി.

Read Also -  30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി, 2 മാസം മുമ്പ് തിരികെയെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം