ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. തൃശൂർ കരുവന്നൂർ പൊട്ടുച്ചിറ സ്വദേശി ഷിഹാബ് കരുവന്നൂർ (48) ആണ് പക്ഷാഘാതം മൂലം നിര്യാതനായത്. സൽമാനിയ ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
ബഹ്റൈനിലെ സഫയർ സിമ്മിങ് പൂൾ ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യ: സെജീന. മക്കൾ: ഫെബീന, മുഹമ്മദ് ഷിജാസ്. പിതാവ്: പരേതനായ പാലക്കൽ അബ്ദുൽ റഹ്മാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
