കൊവിഡ്‌ ബാധിതനായി മസ്‍കത്തിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൃശൂർ പാവറട്ടി പെരിങ്ങാട് സ്വദേശി തട്ടറമ്പിൽ ഹനീഫയുടെ മകൻ അനീസ് (39) ആണ് മസ്‍കത്തില്‍ മരണപ്പെട്ടത്. കൊവിഡ്‌ ബാധിതനായി മസ്‍കത്തിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മസ്‌കറ്റിലെ മബേലയിൽ സ്വന്തമായി വ്യാപാരം നടത്തിവരികയായിരുന്നു. നടപടികൃമങ്ങൾക്ക് ശേഷം മൃതദേഹം മസ്‍കത്തിൽ ഖബറടക്കും. മാതാവ്: ഖദീജ. ഭാര്യ: ഷിംന. മക്കൾ: അമാൻ, ആയിഷ, ഹസ്സ. സഹോദരങ്ങൾ: ഹാരിസ്, നിയാസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona