ചൊവ്വാഴ്ച്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ജില്ലയിൽ, വര്‍ക്കല നടയറ സ്വദേശി പനമുട്ടം വീട്ടില്‍ നസറുള്ള സജീദ് (44) ആണ് ദമ്മാമിന് സമീപം അബ്‌ഖൈഖിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
15 വര്‍ഷമായി അബ്ഖൈഖില്‍ അബൂമിയയില്‍ ഉള്ള തുണികടയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം അബ്ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം അബ്ഖൈഖില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവോദയ ഭാരവാഹികളായ വസന്ത കുമാർ, അന്‍ഷാദ് സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മാതാവ് - സൈനബ, പിതാവ് - നസറുള്ള, ഭാര്യ ഷെഹിദ. രണ്ടു മക്കളുണ്ട്.
