റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അഷ്‍റഫാണ് (45)  വെള്ളിയാഴ്ച രാത്രി ദമ്മാം-യാമ്പൂ റൂട്ടിലുണ്ടായ അപകടത്തില്‍ മരിച്ചത്. മിനിലോറിയില്‍ ദമ്മാമില്‍ നിന്ന് യാമ്പുവിലേക്ക് ലോഡുമായി പോകുന്നതിനിടെ വാഹനം ട്രെയിലറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മദീനക്ക് സമീപത്തുവെച്ചായിരുന്നു അപകടം. മൃതദേഹം സൗദിയില്‍ തന്നെ സംസ്‍കരിക്കും.