18 വർഷമായി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം, രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കായംകുളം കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം, രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജസീല, മക്കൾ: മിൻഹാ, മിസ്ബാഅ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിെൻറ നേതൃത്വത്തിൽ നടക്കുന്നു.