താമസ സ്ഥലത്തെ ബാത്ത്റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍പോണ്‍സറും പൊലീസും എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 

റിയാദ്: മലയാളിയെ സൗദി അറബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ചൈത്രം ഹൗസില്‍ പ്രകാശ് (58) ആണ് ജുബൈലില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

താമസ സ്ഥലത്തെ ബാത്ത്റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍പോണ്‍സറും പൊലീസും എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 27 വര്‍ഷമായി ജുബൈലിലെ ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - മഞ്ജു പ്രകാശ്. മകള്‍ - ദേവിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും പ്രകാശം ജോലി ചെയ്‍തിരുന്ന കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.