Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് റിയാദിൽ മരിച്ചത്.

malayali expatriate house driver died in saudi
Author
First Published Nov 11, 2023, 6:19 PM IST

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി നിര്യാതനായി. കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് റിയാദിൽ മരിച്ചത്. ഭാര്യ: നഫീസ. മക്കൾ: ഹസൈനാർ, ആയിശത്ത് ശരീഫ്, ആയിശത്ത് ശഹർബാൻ, റൈഹാന, ഇബ്രാഹീം ബാദ്ശാ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, കാസർകോട് ജില്ല സെക്രട്ടറി അശ്റഫ് എന്നിവർ രംഗത്തുണ്ട്.

Read Also - കാനഡയിലും സൗദിയിലും വന്‍ തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം

മറ്റൊരു മലയാളിയും സൗദിയില്‍ മരണപ്പെട്ടു. കിഴക്കൻ സൗദിയിലെ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ മലയാളിയാണ് മരിച്ചത്. മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്​ദുൽ റസാഖ് (50) ആണ്​ മരിച്ചത്​. ജുബൈലിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓഡിനേറ്ററായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്​ദുൽ മജീദ്, അബ്​ദുൽ മുനീർ.

Read Also - രക്തം കണ്ടെതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിൽ (26) ആണ് ഒമാനിലെ റൂവിയിൽ മരിച്ചത്. പിതാവ്: കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി കോംപ്ലക്സ് ) മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങൾ: റഷ, ഹെയ്സ.

അതേസമയം മറ്റൊരു മലയാളിയും ഒമാനില്‍ മരണപ്പെട്ടു. കണ്ണൂർ കസാനക്കോട്ട സ്വദേശി വി പി ഹുസൈൻറെ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ) മകൻ ഹാഫിസ് (37) (ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് അൽ ഖ്വയർ) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. മാതാവ്: പി.പി.സാബിറ, ഭാര്യ: അഫ്ര, മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്. സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios