താമസസ്ഥലത്ത് വാഹനം വൃത്തിയാക്കുന്നതിനിടെ എത്തിയ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റാണ് മരണം. 

റിയാദ്: സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം