പ്രമുഖ കമ്പനിയുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലുള്ള ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. 

റിയാദ്: സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി യുവാവ് സൗദി അറേബ്യയിൽ കുത്തേറ്റ് മരിച്ചു. സെയിൽസ്‍മാനായി ജോലി ചെയ്‍തിരുന്ന കൊല്ലം, ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. സെയിൽസ് വാനിൽ ഇയാളോടൊപ്പം സഹായിയായി വരുന്ന ഘാന സ്വദേശിയാണ് കുത്തിയതെന്ന് കരുതുന്നു. 

കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്. പ്രമുഖ കമ്പനിയുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലുള്ള ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ജോലിക്കിടയിൽ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നത്രെ. പോലീസെത്തി കേസെടുക്കുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ആറ് വർഷമായി സൗദിയിൽ പ്രവാസിയായ സനലിന് നാട്ടിൽ അമ്മയും ഒരു സഹോദരിയുമുണ്ട്.