മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. പതിനഞ്ചു വർഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തു വരികയായിരുന്നു.
മസ്കറ്റ്: ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.
പതിനഞ്ചു വർഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ബാലകൃഷൻ. മാതാവ്: വസന്ത.ഭാര്യ: പ്രവിത, മക്കൾ: നിതി, നേഹൽ. സഹോദരങ്ങൾ: അനൂപ് , സുദീപ്, സന്ധ്യ, പരേതാനായ ദിലീപ്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു.


