വിദഗ്ധ ചികിത്സക്കായി ഒമാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി മലയാളി യുവാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

മസ്‍കത്ത്: ചികിത്സയ്‍ക്ക് വേണ്ടി ഒമാനില്‍ (Oman) നിന്ന് നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി മലയാളി യുവാവ് മരിച്ചു. ഒമാനിലെ സഹമില്‍ ഒരു നിര്‍മാണ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്‍തിരുന്ന കൊല്ലം പുനലൂര്‍ സ്വദേശി നന്ദു അശോകന്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പനി ബാധിച്ചതിനെ തുടര്‍ന്ന് സൊഹാറിലെ ഒരു ആശുപത്രിയിലാണ് നന്ദുവിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ഒമാനിലെ സഹമില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു നന്ദു. അടുത്തകാലത്ത് ഒമാനില്‍ നാശനഷ്‍ടം വിതച്ച ശഹീന്‍ ചുഴലിക്കാറ്റിന് ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു. കൈരളി സഹം യൂണിറ്റ് അംഗമാണ്. പിതാവ് - അശോകന്. മാതാവ് - ലാലി. സഹോദരന്‍ - സനന്ദു