റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്.

റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. 

റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്.

നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Read also:  എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചുമനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു.

ഭാര്യ - ജോസ്‍മി, ഇന്ത്യന്‍ സ്‍കൂള്‍ ടീച്ചറാണ്. മക്കള്‍ - ധാര്‍മിക് എസ്. ലാല്‍ (ഇന്ത്യന്‍ സ്‍കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), അനഘ. ഇപ്പോള്‍ സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. 

Read also:  നാട്ടിലേക്ക് പോകാന്‍ എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പ്രവാസി മലയാളി യുവാവ് ജയിലിൽ