തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. വ്യാഴാഴ്‍ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ഷഫിയും ആറും മൂന്നും വയസുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വര്‍ഷമായി പ്രവാസിയായ അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - അബ്‍ദുല്‍ അസീസ്. മാതാവ് - നൂര്‍ജഹാന്‍. സഹോദരങ്ങള്‍ - നവാസ്, നസീമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.