ദുബായ്: മടപ്പള്ളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികളുടെയും സ്കൂളിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെയും വിപുലമായ യോഗം ദുബായ് സബീൽ പാർക്കിൽ ചേർന്നു. ഭാവി പ്രവർത്തനങ്ങൾക്കായുള്ള സ്കൂൾ ആലുംനി ഫോറത്തിനും സംഗമത്തില്‍ രൂപം നൽകി.

ഇന്ദ്ര തയ്യിൽ (പ്രസിഡന്റ്), നിയാസ് മുട്ടുങ്ങൽ (ജനറൽ സെക്രട്ടറി), ബിഷോജ്‌ (ട്രഷറർ), മോഹനൻ മടപ്പള്ളി (വൈ. പ്രസിഡന്റ്), നൗഷാദ് കണ്ണൂക്കര (വൈ. പ്രസിഡന്റ്),ജാഫർ കെ എൻ കെ ഓർക്കാട്ടേരി (വൈ. പ്രസിഡന്റ്), പ്രദീപൻ മടപ്പള്ളി ( സെക്രട്ടറി), സന്ദീപ് ടികെ (സെക്രട്ടറി) ഇസ്മായിൽ ടിഎൻ കേളുബസാർ (ജോ. സെക്രട്ടറി), പ്രശാന്ത് വള്ളിക്കാട് (ജോ. സെക്രട്ടറി), സജിത്ത് മടപ്പള്ളി (ജോ. സെക്രട്ടറി). എന്നിവരെയും കോ-ഓർഡിനേറ്റർമാരായി ഉമേഷ് മടപ്പള്ളി, മൂസ നാസർ, നവാസ് രയരോത്ത് എന്നിവരെയും തെരഞ്ഞെടുത്തു. 45 അംഗങ്ങൾ ഉള്ള പ്രവർത്തക സമിതിക്കും രൂപം നൽകി.

 "നിറവിൻറെ നൂറുവർഷങ്ങൾ" എന്ന പേരിൽ നടത്തപ്പെടുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആയി ഈ വരുന്ന ഡിസംബർ 29ന്  പൂർവ്വവിദ്യാർത്ഥികളുടെ  സംഗമത്തിലേക്ക്‌ പ്രവാസ ലോകത്തുള്ള പൂർവ്വ വിദ്യാർത്ഥികളെയും സ്കൂളിനെ സ്നേഹിക്കുന്ന സുമനസ്സുകളെയും ക്ഷണിക്കുവാനും സ്കൂൾ അലുമിനി ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുവാനുമായ്‌  അധ്യാപകരുടെയും പിടിഎ കമ്മിറ്റി ഭാരവാഹികളുടെയും ശതാബ്ദി ആഘോഷ കമ്മിറ്റിയുടെയും പ്രതിനിധികൾ ഡിസംബർ 15 ന് യുഎഇ സന്ദർശിക്കുന്ന വേളയിൽ വിപുലമായ കൺവെൻഷൻ ദുബായിൽ ചേരുവാനും യോഗം തീരുമാനിച്ചു. 

മൂസ നാസർ അധ്യക്ഷത വഹിച്ച യോഗം ഇന്ദ്ര തയ്യിൽ ഉദ്ഘാടനം ചെയ്തു. ഉമേഷ്, മോഹനൻ, പ്രദീപൻ, ജനാർദ്ദനൻ, ജാഫർ, നൗഷാദ്, ശ്രീജിത്ത്, സന്ദീപ് ടികെ, നവാസ് രയരോത്ത്, സജിത്ത്,  ഇസ്മായിൽ TN എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നിയാസ് മുട്ടുങ്ങൽ സ്വാഗതവും ബിഷോജ് നന്ദിയും രേഖപ്പെടുത്തി.