ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 

റിയാദ്: ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലെത്തിയ മലയാളി മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സ്‍ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.

Read also: ദീര്‍ഘകാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരു ഹജ്ജ് തീർഥാടകൻ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചിരുന്നു. ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയിൽ തന്നെയായിരുന്നു.

പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ - സൗദ കണ്ടോത്ത് (മുംബൈ), മക്കൾ - അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്‍കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ). 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player