രണ്ടാഴ്ച മുമ്പ് ഹജ്ജിന് എത്തിയ പാലക്കാട്  സ്വദേശിയാണ് മരിച്ചത്. 

റിയാദ്: മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ച് ഹജ്ജിനുള്ള കാത്തിരിപ്പിനിടെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം