മലയാളി യുവതി ഇസ്രയേലിൽ മരിച്ചു. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ശരണ്യ ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
കോട്ടയം: മലയാളി യുവതി ഇസ്രയേലില്‍ അപകടത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്‍റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ശരണ്യ ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. മക്കൾ: എം.വി.വിജ്യൽ, എം.വി.വിഷ്ണ. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ.


