ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദ്: മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരൻ ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണൻ (49) ആണ് കുഴഞ്ഞുവീണ് ഹൃദയാഘാതം മൂലം മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ദേവി.

Read Also -  ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: ഉറങ്ങുന്നതിനിടെ തമിഴ്നാട്ടുകാരൻ മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. 

ഭാര്യ: കർപ്പഗവല്ലി, മക്കൾ: സതീഷ്‌കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ. ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

https://www.youtube.com/watch?v=Ko18SgceYX8