Asianet News MalayalamAsianet News Malayalam

പെൺകുട്ടികളെ പ്രസവിച്ചതിന്‍റെ പേരിൽ കുടുംബത്തെ ഉപേക്ഷിച്ച് പ്രവാസി; അമ്മയും നാല് മക്കളും ദുബായില്‍ ദുരിതത്തില്‍

പെൺകുട്ടികളെ പ്രസവിച്ചതിന്‍റെ പേരിൽ വീട്ടമ്മയെ ഉപേക്ഷിച്ച് ഭർത്താവ്. ദുബായിലെ ഒറ്റമുറി ഫ്ലാറ്റിൽ ദുരിതജീവിതം നയിച്ച് അമ്മയും നാല് മക്കളും. നാട്ടിലേക്ക് മടങ്ങാൻ അധികൃതർ ഇടപെടണമെന്നാവശ്യം.

malayali man leaves wife and children for giving birth to girls in Dubai
Author
Dubai - United Arab Emirates, First Published Feb 21, 2019, 9:48 AM IST

ദുബായ്: പെൺകുട്ടികളെ പ്രസവിച്ചതിന്‍റെ പേരിൽ ദുബായില്‍ മലയാളിയായ പ്രവാസി ഉപേക്ഷിച്ച ഭാര്യയും നാല് മക്കളും സഹായം തേടുന്നു. ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്ന അഞ്ചംഗ കുടംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

1991 ല്‍ ജോലി തേടി ദുബായില്‍ എത്തിയ ശ്രീലങ്കക്കാരി ഫാത്തിമ 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദുമായി പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുത്തത്. 19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു. ഒടുവില്‍ പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാട് വിട്ടതായും ഫാത്തിമ പറയുന്നു.

നാട്ടില്‍ എത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച് തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 20 വയസ്സു വരെയുളള കുട്ടികള്‍ ഇതുവരെ സ്കൂളില്‍ പോലും പോയിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുകയാണ് ഈ കുടുംബം.

Follow Us:
Download App:
  • android
  • ios