കിർഗിസ്ഥാന്‍: കൊറോണ വൈറസിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ കിർഗിസ്ഥാനിൽ കുടുങ്ങി മുന്നൂറോളം മലയാളി വിദ്യാർഥികൾ. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികളാണ് കേരളത്തിലേയ്ക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ കഴിയുന്നത്.

വന്ദേ ഭാരത് മിഷനിലൂടെ തങ്ങളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. വിദ്യാർഥികൾ നോർക്കയെ സമീപിച്ചിട്ടുണ്ട്.