Asianet News MalayalamAsianet News Malayalam

പുതിയ ജോലിയുടെ സന്തോഷം നോവായി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന, വില്ലനായി ക്യാൻസർ! മലയാളി നഴ്സ് മരിച്ചു

ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുമ്പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തിയത്. കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുമ്പാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിക്കുന്നത്.

malayali nurse died due to cancer in Ireland
Author
First Published Dec 12, 2023, 8:36 PM IST

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അയര്‍ലന്‍ഡിലെ കെറിയില്‍ ചികിത്സയിലിരുന്ന ജെസി പോള്‍ (33) ആണ് മരിച്ചത്. രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സിസി ജോയിയുടെയും ലിസി ജോയിയുടെയും മകളാണ്. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യയാണ്. ഏകമകള്‍ ഇവ അന്ന പോള്‍.

ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുമ്പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തിയത്. കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുമ്പാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

Read Also -  കൊടും ചതി, മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതി; 28 മാസം ജയിലിൽ, മോചിതനായത് രണ്ടരവർഷത്തിന് ശേഷം

ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന മലയാളിയെ കാണാതായി; കണ്ടെത്തിയത് സൗദി ജയിലിൽ 

റിയാദ്: ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദിൽ കാണാതായ മലയാളിയെ ജയിലിൽ കണ്ടെത്തിയതായി ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ അറിയിച്ചു. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അന്വേഷണത്തിൽ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ ജയിലിലാണ് കണ്ടെത്തിയത്.

ഒമാനിൽ നിന്ന് റോഡ് വഴി സൗദിയിൽ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറിൽ തിരികെ പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ വിസ പുതുക്കി ലഭിക്കാത്തതിനാൽ ഒമാനിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

നാട്ടിൽനിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ സഫ്വ വളൻറിയർമാർ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന് വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അൽഹസ്സ ജയിലിലുള്ള വിവരം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios