14 വര്‍ഷമായി സൗദി അറേബ്യയിലുള്ള അദ്ദേഹം ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു.

റിയാദ്: മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജുമോന്‍ ജോസഫ് (43) ആണ് മരിച്ചത്. 14 വര്‍ഷമായി സൗദി അറേബ്യയിലുള്ള അദ്ദേഹം ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു.

ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്‍സായ സില്‍വിയാണ് ഭാര്യ. മക്കള്‍ - ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു. മക്കള്‍ രണ്ട് പേരും നാട്ടിലാണ്. ഇപ്പോള്‍ കിങ് അബ്‍ദുല്‍ അസീസ് യൂണിവേഴ്‍സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.