36 വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ജിദ്ദയില്‍ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു.

റിയാദ്: ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ മരിക്കുകയായിരുന്നു. 

36 വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ജിദ്ദയില്‍ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. തനിമ സാംസ്‌കാരിക വേദി അനാക്കിഷ് യൂണിറ്റ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ അഷ്റഫ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: ആസിയ, മക്കള്‍: ശാമില്‍, സാമിര്‍, സാമിന, സമീഹ. ഭാര്യയും മകന്‍ ശാമിലും ജിദ്ദയിലാണ്. മൃതദേഹം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി. നടപടികള്‍ പൂര്‍ത്തിയാക്കാനും ഖബറടക്കത്തിനും മകന്‍ ശാമിലിനോടൊപ്പം തനിമ സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.