30 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം വാന്‍ സെയില്‍മാന്‍ ആയാണ് ജോലി ചെയ്തിരുന്നത്. 

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ ഒ.ഐ.സി.സി തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് തിരൂരങ്ങാടി ചെമ്മാട് കല്ലൂപറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹുസൈന്‍ കല്ലൂപ്പറമ്പന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി സൗദിയിലുണ്ട്.

വാന്‍ സെയില്‍മാന്‍ ആയാണ് ജോലി ചെയ്തിരുന്നത്. ഭാര്യ - ആരിഫ. മക്കള് - ആഫിയ, അന്‍സിലത്ത്, ഹുസ്‌ന നസ്‌റിന്‍, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സയാന്‍. ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പന്‍ (റിയാദ) സഹോദരനാണ്. സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം മക്കയില്‍ ഖബറടക്കാനുള്ള നടപടികളുമായി ഒ.ഐ.സി.സി, കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.