ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മെഹക് ഫിറോസാണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളായ ഫിറോസിന്‍റെയും ഷര്‍മിനാസിന്‍റെയും മകളാണ് മെഹക്. ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപമുള്ള എന്‍ ബി 24 ജിം എന്ന ആറുനില കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണ് മരിച്ചത്. ഈ കെട്ടിടത്തിലാണ് മെഹകും കുടുംബവും താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മെഹകിന്‍റെ പിതാവ് നാട്ടിലായിരുന്നു. മെഹകിന്‍റെ മരണമറിഞ്ഞ മതാവ് ഷര്‍മിനാസ് അബോധാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്.  രണ്ട് സഹോദരങ്ങളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മറ്റൊരു പെണ്‍കുട്ടിയും യുഎഇയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചിരുന്നു.