താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ കുട്ടി താഴെ വീഴുകയായിരുന്നു.

മനാമ: താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥിയാണ് മരിച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്‍-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ കുട്ടി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.