മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിയാദ്: രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയിൽ മരിച്ചു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ ഇബ്രാഹിം (റിട്ട. ഫയർഫോഴ്സ്), മക്കൾ: നജ്മ, നസറു (ബഹ്റൈൻ), നസറി (ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപിക, ബഹ്റൈൻ). മരുമക്കൾ: കോയ ഒതയോത്ത്, അൻവർ (ബഹ്റൈൻ), ഷാനിബ (ബഹ്റൈൻ). സഹോദരൻ: അഷ്റഫ് (ഖത്തർ). മദീനയിൽ ഖബറടക്കും.
ഇക്കഴിഞ്ഞ 29ന് ഉംറ തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി അശ്റഫ് പുളിക്കല്‍, കോഴിക്കോട് പേരാമ്പ്ര വളയം ഒ.പി മുക്കില്‍ ഓണപറമ്പത്ത് അബ്ദുല്ല എന്നിവരാണ് മരിച്ചത്.
അശ്റഫ് മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അബ്ദുല്ല,ജിദ്ദയിലെത്തിയ ശേഷം മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മകളുടെ അടുത്തെത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ ഇദ്ദേഹത്തിന്‍റെ അന്ത്യം സംഭവിക്കുകയായിരുന്നു.
വ്യക്തിഗത വിസയിലെത്തുന്നവര്‍ക്ക് ഉംറ...
സൗദി അറേബ്യയില്‍ വ്യക്തിഗത വിസയിലെത്തുന്നവര്‍ക്കും ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് രാജ്യത്തെ ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. മള്‍ട്ടിപ്പിള്‍ വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെയാണ് വിസ കാലാവധി. സൗദി പൗരന്മാര്‍ക്കാണെങ്കില്‍ ഇഷ്ടമുള്ള വിദേശികളെ രാജ്യത്തെ അതിഥികളായി കൊണ്ടുവരാൻ അനുവാദം നല്‍കുന്നതാണ് വ്യക്തിഗത വിസ.
സിംഗിള്‍ വിസയ്ക്ക് എത്തുന്നവരാണെങ്കില്‍ 90 ദിവസവും മള്‍ട്ടിപ്പിള്‍ വിസയ്ക്ക് വരുന്നവരാണെങ്കില്‍ ഒരു വര്‍ഷം വരെയുമാണ് വ്യക്തിഗത വിസയുടെ കൃത്യമായ കാലാവധി. ഇതിനുള്ളില്‍ അതിഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ രാജ്യത്ത് വന്നുപോകുന്നതിന് അനുവാദമുണ്ടായിരിക്കും.
