മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം.

റിയാദ്: ഉംറ നിർവഹിക്കാൻ ഭാര്യയൊടൊപ്പം എത്തിയ മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ സ്വദ്ദേശി അശ്റഫ് പുളിക്കൽ ആണ് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read also: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയ മറ്റൊരു മലയാളി തീര്‍ത്ഥാടകനും ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) ആണ് മരിച്ചത്. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പുറപ്പെടും മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നു. തുടര്‍ന്ന് മകളുടെ അടുത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം. 

സ്വകാര്യ തീര്‍ത്ഥാടന ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ചയാണ് അബ്ദുല്ല ഉംറ നിർവഹിക്കാനെത്തിയത്. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ജിദ്ദയിലുള്ള മകളുടെ അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഭാര്യ റാബിയ ഒരാഴ്‌ച മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു. മക്കൾ - ഇർഷാദ്, റിയാസ്, റാഹില, ഷഹർബാനു, മരുമക്കൾ - നൗഷാദ് നിഡോളി, യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ. 

Read also: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു