Asianet News MalayalamAsianet News Malayalam

റിയാദില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

  • ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിയാദില്‍ മലയാളി മരിച്ചു.
  • കോഴിക്കോട് സ്വദേശിയാണ്.
malayali under treatment died in Riyadh
Author
Riyadh Saudi Arabia, First Published Nov 18, 2019, 5:58 PM IST

റിയാദ്: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. കഴിഞ്ഞദിവസമാണ് അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷമായി റിയാദിലെ സിറ്റി ഫ്ലവര്‍ റീെട്ടയിൽ ശൃംഖലയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍ അനുശ്രീ, പ്രീതിക.

Follow Us:
Download App:
  • android
  • ios