മലയാളി വനിത ഒമാനില്‍ നിര്യാതയായി.
മസ്‌കറ്റ്: വയനാട് സ്വദേശിനി ഒമാനിൽ നിര്യാതയായി. അഞ്ചുകുന്ന് സ്വദേശിനി സഫിയ (55) ആണ് ഒമാനില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
പരേതനായ അഹമ്മദിന്‍റെ (ഷഹനാസ് ആൻഡ് ഹുസൈന്‍ ഡയറക്ടര്‍) ഭാര്യയാണ്. എം.കെ മുനീര്‍ എംഎല്‍എയുടെ മകന്‍ മുഫ്‌ലിഹിന്‍റെ ഭാര്യാ മാതാവാണ്. മക്കള്‍: ഷുഹൈല്‍, ഹഫ്‌സത്ത്, സഫ്‌വാന്‍, ഹാദിയ.
