ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോൾ കൂടെ ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്.
ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.
Read Also - പ്രവാസികള്‍ക്കിനി യാത്ര എളുപ്പം; ഈ സെക്ടറിൽ ആഴ്ചതോറും 24 അധിക സര്‍വീസുകള്‍, വമ്പൻ പ്രഖ്യാപനവുമായി എയര്‍ലൈന്‍
ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്.
റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.
