മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും.
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്ത് (42) ആണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ: ജിസാൻ ഫാരിസ്, നുസൈഫലി.
Read also: കുവൈത്തില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു
യുഎഇയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ദുബൈ: ദുബൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു.
പഞ്ചാബ് സ്വദേശിയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് - പ്രസന്നന്‍. മാതാവ് - ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും നാട്ടിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു.
Read also: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
