വൃക്ക-ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവെന്ന് വ്യക്തമായി.
റിയാദ്: ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് രാജന്‍റെ (അബ്ബാസ്) ഭാര്യ സുബൈദാ ബീവിയാണ് (67) മരിച്ചത്. ശനിയാഴ്ച പുലർച്ച ഇന്ത്യൻ സമയം 4.10നാണ് മരിച്ചത്.
വൃക്ക-ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവെന്ന് വ്യക്തമായി. ജനുവരി 26ന് കാട്ടൂർപേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിൽ ഉംറക്ക് പോയ സംഘത്തിൽ ഭർത്താവും ഒപ്പമുണ്ടായിരുന്നു. തിരിച്ചുവരാൻ വിമാനത്താവളത്തിൽ എത്തിയ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ജിദ്ദയിൽ നടക്കും. മക്കൾ - അൻവർ, അനീഷ്. മരുമക്കൾ - അൽഫിയ, ഷാജിറ.
Read also: യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
