ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. 

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശിനി മക്കയിൽ നിര്യാതനായി. ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേര മകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലെത്തി. മറ്റൊരു മകൾ - റാഷിദ, മരുമകൻ - റഫീഖ്. 

Read also:  പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്