ജോലിക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ മരിച്ചു

രാവിലെ ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

malayali youth died due to heart attack while at work in dammam

റിയാദ്: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ ആൻഡ് ഫോർമിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്.

കഴിഞ്ഞ 10 വർഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റഹീന. മക്കളായ റിഫാന, ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർഥികളാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവുചെയ്യാനുള്ള പ്രവർത്തനങ്ങൾ അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം കൺവീനർ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ നടക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios