Asianet News MalayalamAsianet News Malayalam

മലയാളി യുവാവ് അജ്‍മാനില്‍ നിര്യാതനായി

നാട്ടില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചുകൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

malayali youth died in Ajman UAE
Author
Ajman - United Arab Emirates, First Published Jul 28, 2021, 3:08 PM IST

അജ്‍മാന്‍: മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി ഹംസ പൊതുവത്ത് (35) അജ്‍മാനില്‍ നിര്യാതനായി. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അജ്‍മാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‍തുവരികയായിരുന്നു.

സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്‍മക ഇടപെടല്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു. നാട്ടില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചുകൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തെന്നലയിലെ പൊതുവത്ത് മരക്കാര്‍ ഹാജിയുടെ അഞ്ച് മക്കളില്‍ രണ്ടാമനാണ്. മാതാവ് - കുഞ്ഞീരം ഹജ്ജുമ്മ. ഭാര്യ - ജസീല തസ്‍നി. മക്കള്‍ - മുഹമ്മദ് അസ്‍മില്‍, ആയിഷ അസ്‍മിന. സഹോദരങ്ങള്‍ - ഷരീഫ്, ഷൌക്കത്ത്, ഹസീന, ഫാത്തിമ സുഹറ

Follow Us:
Download App:
  • android
  • ios