ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു.
ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ് - സലീം. മാതാവ് - റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Read also: യുകെയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു
സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: സന്ദർശന വിസയിൽ 10 ദിവസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ എത്തിയ മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദ് (53) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ഷാഹുൽ ഹമീദ് കുഴഞ്ഞുവീണത്. ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിനാണ് ഇദ്ദേഹം ബിസിനസ് വിസയിൽ ഉനൈസയിൽ എത്തിയത്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മരണാനന്തരമുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. തുടര്‍ന്ന് ഉനൈസ മുറൂജ് മഖ്‍ബറയില്‍ ഖബറടക്കി. മാതാവ് - ഫാത്തിമ, ഭാര്യ - നസീമ, മക്കൾ - നഷാദ്, നാഷിദ.
Read also: അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച പ്രവാസി യുവതിയെ തിരിച്ചറിഞ്ഞു
