മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് സഹോദരി ഭർത്താവ് നൗഷാദ് അറിയിച്ചു. 

മസ്‌കത്ത്: പാലക്കാട് സ്വദേശി ഒമാനിൽ (Oman) ഹൃദയാഘാതം മൂലം (Cardiac arrest) മരണപെട്ടു. പാലക്കാട് മണ്ണാർക്കാട് നയടിക്കുന്നിൽ അനോടാൻ ഹോക്‌സിൽ അബ്‍ദുൽ നാസറിന്റെ മകൻ മുഹമ്മദ് സുഹൈൽ (23) ആണ് ഒമാനിലെ സാഹത്തിൽ ഹൃദയാഘാതം മൂലം മരണപെട്ടത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാതാവ്: സകീന. സഹോദരങ്ങൾ: ഷാഹിന നൗഷാദ്, ഷഹനാസ് അബ്‍ദു പുനപ്പള്ള. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് സഹോദരി ഭർത്താവ് നൗഷാദ് അറിയിച്ചു.