സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.

പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ - ഷഫീദ. മക്കള്‍ - ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് - അഹ‍മ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.