കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു

ഷാർജ: മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‍ലം (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ്‌ അസ്‍ലം.
പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ് - ഫൗസിയ. സഹോദരങ്ങൾ: റഫ്‍ന, റിയാദ മിൻഹ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം