ജിദ്ദ: മലയാളി യുവാവ് സൗദിയില്‍ ഷോക്കേറ്റ് മരിച്ചു. കാളികാവ് സ്വദേശി ഇസ്‍ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.