താമസ കെട്ടിടത്തിൽ നിന്നും വീണാണ് അപകടം ഉണ്ടായത്. 

ദുബൈ: ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും വീണാണ് അപകടം ഉണ്ടായത്. 

ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുനിയിൽ അസീസിന്‍റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം