Asianet News MalayalamAsianet News Malayalam

മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ വിമാനത്തിൽ യാത്ര നിഷേധിച്ചു; ഒടുവിൽ മലയാളികൾ തുണയായി

ഒരു മാസം മുമ്പ് ഹൗസ് ഡ്രൈവറായി റിയാദിലെത്തിയതായിരുന്നു ഇംതിയാസ് അഹ്മദ്. എന്നാൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇയാൾ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് സ്പോൺസർ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിലെത്തിച്ചതായിരുന്നു.

malayalis helped up native to return home
Author
First Published Nov 30, 2023, 9:43 PM IST

റിയാദ്: മനോവിഭ്രാന്തിയുടെ പേരിൽ വിമാനത്തിൽ നിന്ന് പുറത്തായ യുപി സ്വദേശിക്ക് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. ഗോരഖ്പൂർകാരനായ ഇംതിയാസ് അഹ്‌മദ്‌ സിദ്ധീഖി (38) ആണ് ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടെയും ശ്രമങ്ങളുടെ ഫലമായി നാടണഞ്ഞത്. 

ഒരു മാസം മുമ്പ് ഹൗസ് ഡ്രൈവറായി റിയാദിലെത്തിയതായിരുന്നു ഇംതിയാസ് അഹ്മദ്. എന്നാൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇയാൾ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് സ്പോൺസർ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിലെത്തിച്ചതായിരുന്നു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിലേക്ക് കയറാൻ സമയം ഇദ്ദേഹം വീണ്ടും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് വിമാനധികൃതർ യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് എയർപോർട്ട് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കോട്ടൂകാട്, നിഹ്മത്തുല്ല എന്നിവരെ ചുമതലപ്പെടുത്തി. 

Read Also -  ഇതിനകത്താണോ ഇങ്ങനൊക്കെ? വിമാനത്തിന് എമർജൻസി ലാൻഡിങ്, കാരണം ഭാര്യയും ഭര്‍ത്താവും തമ്മിൽ പൊരിഞ്ഞ അടി

അവർ എയർപോർട്ടിൽ എത്തി ഇംതിയാസിനെ ഏറ്റെടുത്തു. എക്സിറ്റ് വിസയിൽ എമിഗ്രേഷൻ പൂർത്തിയാക്കിയതിനാൽ സങ്കീർണമായ നടപടികൾക്കൊടുവിൽ എമിഗ്രേഷൻ റദ്ദ് ചെയ്ത് എയർപ്പോർട്ടിന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും എംബസിയുടെ സഹായത്തോടെ ബത്ഹയിലെ ഒരു ഹോട്ടലിൽ താമസ സൗകര്യം ഒരുക്കുകയും ചെയ്തു. ഒരാഴ്ച്ചയാണ് ഹോട്ടലിൽ കഴിഞ്ഞത്. ഇയാൾക്ക് കൂട്ടുനിന്നതും പരിചരിച്ചതും ജീവകാരുണ്യ പ്രവർത്തകരായ ഷരീഖ് തൈക്കണ്ടി, കബീർ പട്ടാമ്പി, മുജീബ് കായംകുളം, നാസർ കൊല്ലം, ശംസു പാലക്കാട് എന്നിവരായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച്ച രാവിലത്തെ സൗദി എയർലൈൻസ് വിമാനത്തിൽ ശിഹാബ് കൊട്ടുക്കാടിെൻറ കൂടെ ഡൽഹിയിലെത്തിക്കുകയായിരുന്നു. 

ഇതിനിടയിൽ യു.പിയിലെ ഇംതിയാസിെൻറ കുടുംബവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല പ്രതികരണമില്ലാതായപ്പോൾ ഡൽഹിയിലെ സാമുഹിക പ്രവർത്തക അഡ്വ. ദീപ മുഖാന്തിരമാണ് ഇയാളെ കുടുംബത്തിന്ന് കൈമാറിയത്. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ കൗൺസിലർ മൊയിൻ അക്തറും ലേബർ അറ്റാഷെ ഭഗവാൻ മീനയും ബത്ഹയിലെ ഹോട്ടലിലെത്തി ഇയാളെ സന്ദർശിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. യാത്രാചെലവുകൾ വഹിച്ചതും ഇന്ത്യൻ എംബസിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios