വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികള്‍. വിഷു പ്രമാണിച്ച് സദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറികളും വിഷുക്കണിക്ക് വേണ്ട സാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാർക്കറ്റുകളിലും എത്തിയതോടെ വിപണി സജീവമായി.

ദുബായ്: വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികള്‍. പശ്ചിമേഷ്യയിലെ സംഘർഷം സാഹചര്യത്തിലും ആഘോഷങ്ങളുടെ മാറ്റ് കുറയാതെ വിഷുക്കണിയും സദ്യവട്ടവും ഒരുക്കാനുള്ള തിരക്കിലാണ് ഗൾഫ് രാജ്യങ്ങളിലെ മലയാളികള്‍. വിഷു പ്രമാണിച്ച് സദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറികളും വിഷുക്കണിക്ക് വേണ്ട സാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാർക്കറ്റുകളിലും എത്തിയതോടെ വിപണി സജീവമായി. പലയിടങ്ങളിലും വിഷുക്കണി ഒരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കണി കിറ്റുകളും ലഭ്യമാണ്.

Add Asianetnews as a Preferred SourcegooglePreferred

ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ടൺകണക്കിന് പഴം പച്ചക്കറികൾ ജിസിസി രാജ്യങ്ങളിൽ വിതരണത്തിന് എത്തിച്ചിരുന്നു. കൊന്നപ്പൂക്കളും കടൽ കടന്നെത്തിയതോടെ വിഷു ഒരുക്കങ്ങൾ സജീവമായി. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിലാണ് പൂക്കൾ യുഎഇയിൽ എത്തിച്ചത്. വീട്ടിൽ വിഷുസദ്യ ഒരുക്കാനാകാത്തവർക്കായി വിവിധ മലയാളി റെസ്റ്റോറന്‍റുകള്‍ വിഷു സ്പെഷ്യൽ സദ്യ ഒരുക്കുന്നുണ്ട്. നാട്ടിലെത്താനായില്ലെങ്കിലും വിഷു ആഘോഷം പൊടിപൊടിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസി മലയാളികൾ.