റിയാദ്​: ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ്​ എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി  മധുസൂദനൻ നായർ രാജു (57) ആണ്​ മരിച്ചത്​. 20 വർഷമായി സൗദിയിലുള്ള ഇയാൾ മൂന്ന് വർഷം മുമ്പാണ്​ കരീം ഫുഡ്​ ഇൻഡസ്ട്രീസിൽ ചേർന്നത്​. ഭാര്യ: ജയശ്രീ. മക്കൾ: രാജേഷ്, കാർത്തിക. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.